മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും, മസില്‍ പെരുപ്പിക്കും, ഈ ഭക്ഷണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത്.കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക്…

Read More

വയനാട് കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിനാ(20)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു അശ്വിന്‍. ഇതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌ക്യൂബാ ഉപയോഗിച്ച് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. അശ്വിന്റെ അമ്മ രമ. ഏക സഹോദരി അക്ഷയ….

Read More

മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതി

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മലിനീകരണം, വെള്ളത്തിലെ മാറ്റം, സമ്മര്‍ദ്ദം എന്നിവയാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്. കൂടാതെ, ഷാംപൂവിന്റെ അമിത ഉപയോഗവും നിങ്ങളുടെ മുടിക്ക് നല്ലതല്ല. നിങ്ങളുടെ മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ കാലങ്ങളായി മുടിക്ക് ചില പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. റീത്ത, ശിക്കാകായ്, ചെമ്പരത്തി തുടങ്ങിയവ നിങ്ങളുടെ മുടിയുടെ പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നു. ഷാംപൂവിന്…

Read More

മഹാരാഷ്ട്രയില്‍ തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; 12 മരണം

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 16 പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ ജാല്‍ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളില്‍ ഏറെപേരും ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. നാഗ്പുര്‍- മുംബൈ സമൃദ്ധി എക്‌സ്പ്രസ് ദേശീയപാത പദ്ധതിക്ക് വേണ്ടി സ്റ്റീല്‍ കയറ്റിക്കൊണ്ടുപോയ വാഹനത്തിലാണ് തൊഴിലാളികളെയും കൊണ്ടുപോയത്.

Read More

സൈഡസ് കാലിയയുടെ മൂന്ന് ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിന് 66.6 ശതമാനം ഫലപ്രാപ്തിയാണ് മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മില്ലി ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമാകും രണ്ട് ഡോസ് വാക്‌സിനേഷന് അനുമതി നൽകുക നിലവിൽ രാജ്യത്ത് അഞ്ച് കൊവിഡ് വാക്‌സിനുകൾക്കാണ്…

Read More

മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് താലിബാന്‍; ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ വധിച്ചു

ബെര്‍ലിന്‍: എതിരാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് വീടുവീടാന്തരം കയറിയറങ്ങി വകവരുത്തുന്ന താലിബാന്‍ ക്രൂരതക്കിയരായായി മാധ്യമപ്രവര്‍ത്തകന്റെ ബന്ധു. ജര്‍മന്‍ മാധ്യമ സ്ഥാപനമായ ഡോയിഷ് വെല്ലേയിലെ മാധ്യമപ്രവര്‍ത്തകനെ തേടിയിറങ്ങിയ താലിബാന്‍ സംഘം അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാളെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരു ബന്ധുവിന് ഗുരുതമരായി പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ ജര്‍മനിയിലാണുള്ളത്. മാധ്യമപ്രവര്‍ത്തകന്റെ മറ്റു ബന്ധുക്കള്‍ തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ ഡോയിഷ് വില്ലേ ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബോര്‍ഗ് അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആസൂത്രിത…

Read More

ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. തൻ്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു. സ്പോർട്സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്പോർട്സ് ട്രെയിനിംഗ് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ…

Read More

പ്രീസീസൺ: ആദ്യ പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങിയത്. എന്നാൽ പേരു കേട്ട ബ്ലാസ്റ്റേഴ്‌സിന്‍റെ പെരുമയെ…

Read More

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.29

  വയനാട് ജില്ലയില്‍ ഇന്ന് (20.08.21) 524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17. 29 ആണ്. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88668 ആയി. 81354 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6428 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5065 പേര്‍ വീടുകളിലാണ്…

Read More