മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 16 പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ ജാല്‍ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളില്‍ ഏറെപേരും ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
നാഗ്പുര്‍- മുംബൈ സമൃദ്ധി എക്‌സ്പ്രസ് ദേശീയപാത പദ്ധതിക്ക് വേണ്ടി സ്റ്റീല്‍ കയറ്റിക്കൊണ്ടുപോയ വാഹനത്തിലാണ് തൊഴിലാളികളെയും കൊണ്ടുപോയത്.