Headlines

24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്; 459 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി ഉയർന്നു

40,382 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 1,14,74,683 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,84,055 പേരാണ് ചികിത്സയിൽ കഴിയുന്നത്.

459 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ 1,62,927 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 39,544 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.