തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണം: മാതാപിതാക്കൾക്കെതിരെ വിജയ് കോടതിയിൽ

 

തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നതുമടക്കമുള്ള കാര്യങ്ങളിൽ നിന്ന് മാതാപിതാക്കൾ അടക്കമുള്ളവരുടെ തടയണമെന്നാവശ്യപ്പെട്ട് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ, ആരാധക സംഘടനയിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങി 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചത്.

കേസ് കോടതി സെപ്റ്റംബർ 27ന് പരിഗണിക്കും. വിജയയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതായി ബന്ദു പത്മനാഭൻ പറഞ്ഞിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം എന്ന പേരിലായിരുന്നു പാർട്ടി. ഇതിനെതിരെ താരം രംഗത്തുവരികയായിരുന്നു.

അതേസമയം തമിഴ്‌നാട്ടിൽ അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകി. സ്വതന്ത്രരായിട്ടാകും ഇവർ മത്സരത്തിന് ഇറങ്ങുക.