ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഞായറാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ഗഡ്ലോദിയ മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.
ശനിയാഴ്ച വിജയ് രൂപാണി അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നായിരുന്നു വിജയ് രൂപാണിയുടെ രാജി.