ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിന്റെ പേര് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ
ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് രാജിക്ക് പിന്നിലെന്ന് കരുതുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം
പ്രധാനമന്ത്രി പങ്കെടുത്ത സർദാർ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് വിജയ് രൂപാണി ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. ഇതിന് മുമ്പായി ദേശീയ നേതൃത്വവും അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നു.