എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിനെ തുടർന്ന് പഴയ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടിരുന്നു
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. റുമൈസ റഫീഖ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റും നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്നു. വനിതാ കമ്മീഷനിൽ ഹരിത നൽകിയ പരാതി പിൻവലിക്കാൻ ലീഗ് നിർദേശം നൽകിയിട്ടും ചെയ്യാത്തതിനെ തുടർന്നായിരുന്നു പഴയ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്