നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണ്
ബിഷപിന്റെ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു