പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്തണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. കേസ് പരിഗണിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അവധിയില്‍ പോയ സാഹചര്യത്തിലാണ് മാറ്റിയത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ സംവിധാനവും ഇല്ലാത്തതിനാല്‍ പല കുട്ടികളും പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താവുമെന്നതിനാലാണ്…

Read More

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ് വൈശാഖ് കുളിക്കുന്നതിനിടെ വൈശാഖിനെ കാണാതാകുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

ജമ്മു കാശ്മീരിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ചു കൊന്നു

ജമ്മു കാശ്മീരിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ചു കൊന്നു. ഓൾഡ് ശ്രീനഗറിലെ കന്യാർ മേഖലയിലാണ് സംഭവം. അർഷാദ് അഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് പിന്നിൽ നിന്നും അർഷാദിനെ ഭീകരർ വെടിവെച്ചു കൊന്നത്. സംഭവത്തിന് പിന്നാലെ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒളിവിൽ പോയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

Read More

പാലക്കാട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ഗൈഡിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട് കൊല്ലങ്കോട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പയ്യല്ലൂർമുക്ക് സ്വദേശി കൃഷ്ണകുമാരി(32)യാണ് തൂങ്ങിമരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ അഞ്ച് വർഷമായി ഗവേഷണം നടത്തുകയായിരുന്നു ഇവർ ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. ഡോക്ടർ എൻ രാധികയാണ് ഗൈഡാഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു….

Read More

ബിഷപിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; പാലാ ബിഷപിന് പിന്തുണയുമായി ജോസ് കെ മാണി

  നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണ് ബിഷപിന്റെ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം…

Read More

ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; പി എച്ച് ആയിഷ ബാനു പ്രസിഡന്റ്

  എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിനെ തുടർന്ന് പഴയ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടിരുന്നു പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. റുമൈസ റഫീഖ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റും നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്നു. വനിതാ കമ്മീഷനിൽ ഹരിത നൽകിയ…

Read More

സസ്‌പെൻസ് അവസാനിച്ചു; ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി

  ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിന്റെ പേര് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് രാജിക്ക് പിന്നിലെന്ന് കരുതുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം പ്രധാനമന്ത്രി പങ്കെടുത്ത സർദാർ ദാം…

Read More

അട്ടപ്പാടിയില്‍ ഹോമിയോ മരുന്ന് വിതരണം; ഡിഎംഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വീണ ജോര്‍ജ്

  പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒ യോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഹോമിയോ…

Read More

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ…

Read More

വയനാട് ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.83

  വയനാട് ജില്ലയില്‍ ഇന്ന് (12.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 1114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.83 ആണ്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107890 ആയി. 97599 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9300 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7735 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More