ജമ്മു കാശ്മീരിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ചു കൊന്നു. ഓൾഡ് ശ്രീനഗറിലെ കന്യാർ മേഖലയിലാണ് സംഭവം. അർഷാദ് അഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
പോയിന്റ് ബ്ലാങ്കിൽ നിന്നാണ് പിന്നിൽ നിന്നും അർഷാദിനെ ഭീകരർ വെടിവെച്ചു കൊന്നത്. സംഭവത്തിന് പിന്നാലെ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒളിവിൽ പോയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.