ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ് വൈശാഖ്
കുളിക്കുന്നതിനിടെ വൈശാഖിനെ കാണാതാകുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.