മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു: ഒരു കുട്ടിയെ കാണാനില്ല

 

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികളാണ് മുങ്ങി മരിച്ചത്. ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇസ്റത്തും (12) അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദയുമാണ് (14) മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടികൾ.