കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് യെദ്യൂരപ്പ രാജിവെക്കുന്നത്. വികാരഭരിതനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്.
വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്ന് യെദ്യൂരപ്പ അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരയുകയും ചെയ്തു.