മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാം; പക്ഷേ മക്കൾക്ക് സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ

 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വെച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. പക്ഷേ തന്റെ രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെടുന്നു.

ഇന്നലെ യെദ്യൂരപ്പയും മക്കളായ വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവർ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ വെച്ചത്.

രണ്ട് മക്കൾക്കും സർക്കാരിലും പാർട്ടിയിലും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാൽ ഗവർണർ സ്ഥാനം നൽകാമെന്ന വാഗ്ദാനം കേന്ദ്രനേതൃത്വം നൽകിയതായി വാർത്തകളുണ്ട്.