കേന്ദ്ര നേതൃത്വത്തിന് വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ

 

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. മുഖ്യമന്ത്രി പദത്തിൽ നിന്നും യെദ്യൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു.

ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുമായി യെദ്യൂരപ്പയും മകൻ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. ഡൽഹി നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു