ഇന്ത്യ-യുഎഇ വിമാന സർവീസ് 31ന് ശേഷമെന്ന് ഇത്തിഹാദ്

  ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ് യുഎഇ പൗരന്മാര്‍, നയതന്ത്രജ്ഞൻ, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത…

Read More

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി; ജാഗ്രത വേണമെന്ന് കേരള പൊലീസ്

സൈബറിടങ്ങളിലെ തട്ടിപ്പുകള്‍ വീണ്ടും പെരുകുന്നു. ബാങ്കിങ്ങിലെ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസ് അറിയിച്ചു. ഒടിപി സന്ദേശത്തിലൂടെയാണ് ഇത്തരം പണം തട്ടിപ്പ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു. പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പു രീതി: SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാർത്ഥ…

Read More

ഇളവുകൾ നൽകിയത് വ്യാപാരികൾ ചോദിച്ചിട്ട്; കുറ്റം പെരുന്നാളിന്: ലോക്ക്ഡൗൺ ഇളവുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകൾ പ്രഖ്യാപിച്ച സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ഒമാനിലെയും കേരളത്തിലെയും അവസ്ഥകൾ താരതമ്യം ചെയ്താണ് ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്. ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ടി.പി.ആർ പത്തിൽ താഴാതെ നിൽക്കുമ്പോഴും ഞായർ അടക്കമുള്ള മൂന്ന് ദിവസം അടുപ്പിച്ച് ബക്രീദ് പ്രമാണിച്ച് എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെയാണ് വിമർശനം ഉയരുന്നത്. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ്…

Read More

നിയന്ത്രണങ്ങളിൽ വീണ്ടും മാറ്റം: ഡി മേഖലകളിൽ തിങ്കളാഴ്ച കട തുറക്കാൻ അനുമതി, സിനിമാ ഷൂട്ടിംഗിനും അനുമതി

  കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കടകൾ തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാം. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ എട്ട് വരെ പ്രവർത്തിക്കാം വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.50 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.76

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂർ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂർ 871, കാസർഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,06,439 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ്, 114 മരണം; 13,197 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. കൂട്ടപരിശോധന ഉൾപ്പെടെ…

Read More

വയനാട് ജില്ലയില്‍ 494 പേര്‍ക്ക് കൂടി കോവിഡ്;420 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10

  വയനാട് ജില്ലയില്‍ ഇന്ന് (17.07.21) 494 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 420 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10 ആണ്. 487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70768 ആയി. 65949 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4048 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2920 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സ്പിരിറ്റിൽ പൊടിപടലങ്ങൾ; ജവാൻ റം നിർമാണം വീണ്ടും പ്രതിസന്ധിയിൽ

  ജവാൻ റം ഉത്പാദനത്തിൽ പുതിയ പ്രതിസന്ധി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിസിൽ ബ്ലെൻഡ് ചെയ്ത് ടാങ്കിൽ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റർ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തി. സ്പിരിറ്റ് ഉപയോഗയോഗ്യമാക്കാൻ വീണ്ടും അരിച്ചെടുക്കാനാണ് എക്‌സൈസിന്റെ നിർദേശം സ്പിരിറ്റ് തിരിമറിയെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ഇവിടെ മദ്യനിർമാണം നിലച്ചിരിക്കുകയാണ്. മദ്യം കുപ്പികളിൽ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കൽ പരിശോധനയിലാണ് സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയത്. ടാങ്കുകളിൽ സൂക്ഷിച്ച ബ്ലെൻഡ് ചെയ്ത സ്പിരിറ്റ് അരിച്ചെടുത്ത് വീണ്ടും പരിശോധനക്ക് അയക്കണം. ഇതിന്റെ ഫലം…

Read More

മദ്യശാലകളും ബാറുകളും നാളെ തുറന്ന് പ്രവർത്തിക്കും

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കാൻ തീരുമാനം. ബക്രീദ് പ്രമാണിത്ത് മൂന്ന് ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളെയും ഉൾപ്പെടുത്തി. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക് ഡൗണിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരിക്കുന്നത് എ ബി സി വിഭാഗങ്ങളിൽ പെടുന്ന മേഖലകൾക്കാണ് ഇളവുകൾ. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.

Read More