ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ലീഗ് കണ്ണുരുട്ടിയപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞ് വി ഡി സതീശൻ

 

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുൻ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരു ആനൂകൂല്യവും നഷ്ടമായിട്ടില്ലെന്ന വസ്തുത നേരത്തെ സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് സമ്മർദം ചെലുത്തിയതോടെയാണ് സതീശൻ തന്റെ നിലപാട് തിരുത്തിയത്.

മുസ്ലീം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ് ലീഗ് പ്രതികരിച്ചതെന്നും സതീശൻ പുതിയ നിലപാടിൽ പറഞ്ഞു. സിപിഎമ്മിന്റെ സമാന നിലപാട് പ്രതിപക്ഷ നേതാവും സ്വീകരിച്ചതോടെയാണ് മുസ്ലിം ലീഗ് അതൃപ്തി അറിയിച്ചതും ഇത് തിരുത്താൻ ആഴസ്യപ്പെട്ടതും