തെരഞ്ഞെടുപ്പ് എത്തിയതോടെ നേതാക്കളുടെ കണ്ണീരിന് യാതൊരു കുറവുമില്ല. ഏറ്റവുമൊടുവിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ് കരച്ചിൽ ഹരിപ്പാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വിതുമ്പി കരഞ്ഞത്.
ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. നാല് തവണ ഇവിടെ നിന്നും എംഎൽഎ ആകാനുള്ള അവസരം ജനങ്ങൾ നൽകി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയിൽ മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് മാത്രമായിരിക്കും.
ജീവിതത്തിൽ ഏത് സ്ഥാനം ലഭിക്കുന്നതിനേക്കാൾ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം. രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങൾ തന്നെ ഹൃദയത്തോട് ചേർത്തുവെച്ചുവെന്ന് വിതുമ്പിക്കൊണ്ട് ചെന്നിത്തല പറഞ്ഞു