ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. ലക്ഷദ്വീപ് അഡ്മിനിസ്‌ടേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ ദേശീയ നേതൃത്വം വിളിപ്പിച്ചു. അടിയന്തരമായി ഗുജറാത്തിലേക്ക് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വിജയ് രൂപാണിക്ക് പകരക്കാരനായി പ്രഫുൽ പട്ടേൽ എത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്
വിജയ് രൂപാണിക്ക് പകരക്കാരനെ തേടി ബിജെപി ചർച്ചകൾ സജീവമാക്കായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയായിരുന്നു പ്രഫുൽ പട്ടേലിന്റെ അപ്രതീക്ഷിത രാജി. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരുടെ പേരുകളും രൂപാണിയുടെ പകരക്കാരനായി ഉയർന്നുകേൾക്കുന്നുണ്ട്.