പ്രഫുൽ ഖോഡ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും; കരിദിനം ആചരിക്കുമെന്ന് ദ്വീപ് വാസികൾ

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും. പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുവാസികൾ നാളെ കരിദിനം ആചരിക്കും. അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികൾ ബഹിഷ്‌കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു

കറുത്ത മാസ്‌കുകൾ ധരിച്ചും വീടുകളിൽ കരിങ്കൊടി ഉയർത്തിയും പ്ലക്കാർഡുകൾ സ്ഥാപിച്ചുമാണ് കരിദിനം ആചരിക്കുക. പൊതുവിടങ്ങളിലെ പ്രതിഷേധങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷം ആദ്യമായാണ് പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്തുന്നത്. ഈ മാസം 20 വരെ പട്ടേൽ ദ്വീപിലുണ്ടാകും.