24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ്; 3303 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 3303 പേർ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു

1,32,062 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,94,39,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,70,384 പേർ ഇതിനോടകം മരിച്ചു. നിലവിൽ 10,26,159 പേരാണ് ചികിത്സയിൽ കഴിയുന്നത്.