വയനാട് ജില്ലയില്‍ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 8 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍: എടവക ഗ്രാമപഞ്ചായത്ത് 7- പായോട് – 12.72 8- ദ്വാരക – 23.29 10- കമ്മന – 9.32 15- കുന്നമംഗലം – 12.29 പനമരം…

Read More

കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്,വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം

  ന്യൂഡൽഹി:കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. വിമാനം ലാൻഡ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്തത് റൺവേയുടെ പകുതി കഴിഞ്ഞതിന് ശേഷം. ഗോ എറൗണ്ട് ചട്ടം പാലിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പൂർ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന…

Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ബിജെപി ദേശീയ നേതൃത്വം വിളിപ്പിച്ചു; ഗുജറാത്തിൽ നിർണായക നീക്കങ്ങൾ

  ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. ലക്ഷദ്വീപ് അഡ്മിനിസ്‌ടേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ ദേശീയ നേതൃത്വം വിളിപ്പിച്ചു. അടിയന്തരമായി ഗുജറാത്തിലേക്ക് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വിജയ് രൂപാണിക്ക് പകരക്കാരനായി പ്രഫുൽ പട്ടേൽ എത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത് വിജയ് രൂപാണിക്ക് പകരക്കാരനെ തേടി ബിജെപി ചർച്ചകൾ സജീവമാക്കായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയായിരുന്നു പ്രഫുൽ പട്ടേലിന്റെ അപ്രതീക്ഷിത രാജി. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ,…

Read More

നിപ; മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല

നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്….

Read More

കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു; ഞായറാഴ്ച രാവിലെ 8 മുതൽ രാത്രി 9 മണി വരെ

കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക. നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ്…

Read More

കോഴിക്കോട് പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

കോഴിക്കോട് പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വേലായുധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

Read More

ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നവര്‍ക്ക് വാട്സ് ആപ്പിന്റെ തിരിച്ചടി

ലോകത്താകമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ചാറ്റുകളുടെ ബാക്ക്അപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനൊരുങ്ങുന്നു. ഇനിമുതല്‍ വാട്സ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍ മാറുകയോ ചെയ്താല്‍ പഴയ മെസേജുകള്‍ ബാക്കപ്പ് വഴി വീണ്ടെടുക്കാനാവില്ല.വാട്‌സ് ആപ്പ് സി.ഇ.ഒവില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്‌സ് ആപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും സ്‌റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. അതേസമയം സ്റ്റോറേജിലും…

Read More

വീണ്ടും ആശ്വാസം; ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടായ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായാണ്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുന്നത്. മരിച്ച കുട്ടിയുടെ വീട്ടിലെ രണ്ട് ആടുകളുടെ സ്രവവും നെഗറ്റീവായതില്‍പ്പെടും. പൂനൈയില്‍ നിന്ന് എത്തിയ സംഘം ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളുടെ ഫലവും വനംവകുപ്പ് ശേഖരിച്ച…

Read More

പടനിലം സ്‌കൂൾ ക്രമക്കേട്: കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി; മനോഹരനെ സിപിഎം സസ്‌പെൻഡ് ചെയ്തു

  നൂറനാട് പടനിലം സ്‌കൂൾ ക്രമക്കേടിൽ ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 1.63 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കൂടിയാണ് കെ രാഘവൻ. ഇതുകൂടാതെ ചാരുംമൂട് മുൻ എരിയ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി സെക്രട്ടറി എ…

Read More

കൊവിഡ് മൂന്നാം തരംഗം: കനിവ് 108 ആംബുലൻസുകൾ സജ്ജമെന്ന് ആരോഗ്യമന്ത്രി

  കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കി. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നത്. എന്നാൽ മൂന്നാം തരംഗം മുന്നിൽകണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം…

Read More