നൂറനാട് പടനിലം സ്‌കൂൾ ക്രമക്കേടിൽ ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 1.63 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കൂടിയാണ് കെ രാഘവൻ. ഇതുകൂടാതെ ചാരുംമൂട് മുൻ എരിയ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നടപടി അംഗീകരിച്ചത്.