സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ജാനു സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയതായി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു
സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാമ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്. ബിജെപി നേതാക്കളുമായി ചേർന്ന് വോട്ടുതിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിനാണ് അച്ചടക്ക നടപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു ജാനു.