അങ്കമാലിയിൽ ആൺസുഹൃത്തിനൊപ്പം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; യുവാവ് ചികിത്സയിൽ

 

അങ്കമാലിയിൽ ആത്മഹത്യ ചെയ്ത കമിതാക്കളിൽ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദുവാണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

രണ്ട് കുട്ടികളുടെ മാതാവാണ് ഇവർ. ഭർത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടൊപ്പം കോക്കുന്നിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. പൊള്ളലേറ്റ മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.