ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

 

ആലപ്പുഴ നെടുമുടിയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അമിത അളവിൽ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗാളിൽ നഴ്‌സായിരുന്ന യുവതിയും ഒപ്പം ജോലി ചെയ്തിരുന്ന യുവാവും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

ഒമ്പത് വർഷമായി ഭാര്യക്കൊപ്പം അകന്നുകഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം സഹോദരനുമൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതിയെ ഇടയ്ക്ക് വെച്ച് കാണാതാകുകയായിരുന്നു. തുടർന്നാണ് ഇവർ കാമുകന്റെ വീട്ടിലെത്തിയതും ഇവിടെ നിന്ന് അമിതമായ ഗുളികകൾ കഴിച്ച് ബോധരഹിതയായതും. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.