കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റ​ദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടർന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം…

Read More

കോട്ടയത്ത്‌ ഗര്‍ഭിണി മരിച്ച സംഭവം; വാക്സിനേഷൻ മൂലമാകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ

കോട്ടയം: ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്സീനേഷൻ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ഉണ്ട്.

Read More

രോഗവ്യാപനം രൂക്ഷമായി തുടരുന്നു; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

  തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുൻപെത്തിയ ഓണാഘോഷത്തില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിലേറെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന…

Read More

അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ മരിച്ചത് 20 പേർ

  താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ മരിച്ചത് 20 പേർ. തിക്കിലും തിരക്കിലുംപെട്ടാണ് ഇരുപതോളം പേർ മരിച്ചത്. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ ഏഴ് പേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Read More

ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി

കോഴിക്കോട്: ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് കച്ചവടം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിത്. വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഇക്കുറിയുണ്ടായത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന…

Read More

അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവെച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പാക്കിസ്ഥാൻ താത്കാലികമായി നിർത്തിവെച്ചു. കാബൂൾ വിമാനത്താവളത്തിലെ സൗകര്യ കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പിഐഎ അറിയിച്ചു താലിബാൻ അധികാരമേറ്റെടുത്തതിന് ശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ കരുതുന്നു. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കൻ സൈന്യത്തിന്റെ പക്കലാണ്. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് യുഎസ് സൈന്യം പ്രാധാന്യം നൽകുന്നതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.

Read More

ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ്​ ഗുഹ അന്തരിച്ചു

മുംബൈ: ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ്​ ഗുഹ (69) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ്​ അംബാനി ആശപത്രിയില വെച്ചായിരുന്നു അര്‍ബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം.​ ഋത്വിക്​ റോഷന്‍, കരിഷ്മ കപൂര്‍ എന്നിവര്‍ അഭിനയിച്ച ‘ഫിസ’ 2008ല്‍ പുറത്തിറങ്ങിയ ‘ഫിര്‍ കഭി’ എന്നീ ചിത്രങ്ങളാണ്​ നിര്‍മിച്ചത്​. നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാര്‍ക്കറ്റിങ്​, ബ്രാന്‍ഡിങ്​ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്‍റായി സേവനം അനുഷ്​ടിച്ചു. കമ്പനിയുടെ ബോര്‍ഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.

Read More

അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്ക: ടോണി ബ്ലെയര്‍

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്ക ഉത്തരവാദിയാണെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. ആ രാജ്യത്തെ അപകടത്തില്‍ ഉപേക്ഷിച്ച് പോകുന്ന നടപടിയാണ് അമേരിക്ക സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് ടോണി ബ്ലെയര്‍ പ്രതികരിക്കുന്നത്. 2001ല്‍ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി….

Read More

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76

  വയനാട് ജില്ലയില്‍ ഇന്ന് (22.08.21) 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 542 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76 ആണ്. 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89581 ആയി. 82605 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5015 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കൽപ്പറ്റ 81…

Read More