Headlines

അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്ക: ടോണി ബ്ലെയര്‍

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്ക ഉത്തരവാദിയാണെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. ആ രാജ്യത്തെ അപകടത്തില്‍ ഉപേക്ഷിച്ച് പോകുന്ന നടപടിയാണ് അമേരിക്ക സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് ടോണി ബ്ലെയര്‍ പ്രതികരിക്കുന്നത്. 2001ല്‍ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി.