ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി പ്രഖ്യാപിച്ച മുസ്ലിം ലീഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹരിതയിൽ നിന്ന് നിരവധി പേരാണ് രാജിവെച്ചു പോകുന്നത്. കാസർകോട്, വയനാട് ജില്ലാ നേതൃത്വത്തിലാണ് കൂട്ടരാജി. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിന, ജില്ലാ സെക്രട്ടറി ഹിബ, കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുള്ള, ജനറൽ സെക്രട്ടറി ശർമിന മുഷ്‌റിഫ എന്നിവരാണ് രാജിവെച്ചത്.
എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഹരിത കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത്. പരാതി പിൻവലിക്കാൻ മുസ്ലിം ലീഗ് നൽകിയ നിർദേശം ഹരിത തള്ളിയതിനെ തുടർന്നായിരുന്നു പ്രതികാര നടപടി.