മലപ്പുറം മഞ്ചേരിയിൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് മരിച്ചത്. 20 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഷെർഹാൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. ചികിത്സയിലിരിക്കെയാണ് മരണം