തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ കൊവിഡ് രോഗിയുടെ ശ്രമം. അറുപതുകാരനായ രോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. വീട്ടിൽ പോകാനായാണ് ഇയാൾ രക്ഷപ്പെടാൻ നോക്കിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അമ്മ മരിച്ചതായി സ്വപ്‌നം കാണുകയും ഇതോടെ പരിഭ്രാന്തനായി എങ്ങനെയും വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയുമായിരുന്നു.