തമിഴ്നാട്ടുകാർക്കുള്ള സൗജന്യ കോവിഡ് ചികിത്സ മേപ്പാടി ഡി എം വിംസിലും

മേപ്പാടി:  തമിഴ്നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച സൗജന്യ കോവിഡ് ചികിത്സാ പദ്ധതിയായ സി എം ചിസ് ന്റെ നടത്തിപ്പിനായി ഡി എം വിംസിനെ തെരഞ്ഞെടുത്തു. അതിർത്തി പ്രദേശങ്ങളായ പന്തല്ലൂർ, ചേരമ്പാടി, ഉപ്പട്ടി, ദേവാല, ഗൂഡല്ലൂർ, നാടുകാണി തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ സാധാരണക്കാരായ കോവിഡ് രോഗികൾക്ക് ഈ തീരുമാനം വളരെ ആശ്വാസകരമായിരിക്കും. നിലവിൽ ഇവിടുത്തുകാർക്ക് തൃതീയ മേഖലയിലെ ചികിത്സകൾക്കായി കോയമ്പത്തൂർ പോലുള്ള വിദൂര സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്.
ഒരു കുടുംബത്തിന് വർഷം ആളുകളുടെ എണ്ണം പരിധിയില്ലാതെ 5 ലക്ഷം രൂപ വരെയുള്ള ചികിത്സകൾ ലഭിക്കും. തമിഴ്നാട്ടിലുള്ള സർക്കാർ ആശുപത്രികളിൽ എല്ലാ ചികിത്സകളും സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയെ കൂടി കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത് ആരോഗ്യ മേഖലയിലെ സംസ്ഥാനത്തിന്റെ വളർച്ച ത്വരിതത്തിലാക്കും. കേരള ജനതയ്ക്കൊപ്പം
നീലഗിരിയിലെ ആളുകൾക്കും ഉയർന്ന നിലയിലുള്ള ചികിത്സകൾ ലഭ്യമാകണമെന്ന ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ ആഗ്രഹസഫലീകരണമാണ് ഈ തീരുമാനം.

ബഹുമാനപെട്ട തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി  മ.സുബ്രമണ്യന്റെ പ്രത്യേക ഇടപെടലുകളുടെ ഫലമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. വനം വകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ, ഗൂഡല്ലൂർ എം എൽ എ  പൊൻ ജയശീലൻ, മുൻ എം എൽ എ  എം. തിരാവിഡ മണി, പൊതു പ്രവർത്തകൻ  മോഹൻ മേഫീൽഡ് എന്നിവരുടെ നിതാന്തപരിശ്രമം ഇതിനു പിന്നിലുണ്ടായിരുന്നു.

ഡി എം വിംസിൽ സി എം ചിസ്സിന് വേണ്ടി പ്രത്യേകമായി ഡസ്ക് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111881067, 9626944224 എന്നീ നമ്പറുകളിൽ വിളിക്കാം.