വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവർ; അഴിമതി വെച്ചുപെറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഓൺലൈനായിട്ടായിരുന്നു യോഗം. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിർമാണവും ത്വരിതപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും മലപ്പുറം, കോഴിക്കോട് ജില്ലകളെ…