അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പൾസ് ഓക്സിമീറ്റർ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് വി വി രാജൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്ത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ജെസ്സി ജോർജ്, അനിൽ പ്രമോദ്, ആതിര കൃഷ്ണൻ, കെ ഉണ്ണി എന്നിവർ പങ്കെടുത്തു.