പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിയെ ആക്രമിച്ച കേസിൽ പോലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടന്ന ട്രെയിനിൽ നിലവിലുള്ളത് ഇവിടെയാണ്
യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു. നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ സ്‌ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്
കാഞ്ഞിരമറ്റം ഒലിപ്പുറത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി ട്രെയിനിൽ നിന്ന് എടുത്തുചാടുകയായിരുന്നു. ട്രെയിന്റെ വേഗത കുറവായതിനാലും വീണത് മണൽത്തിട്ടയ്ക്ക് മുകളിലായതിനാലും ഗുരുതര പരുക്കുകൾ ഇല്ലാതെ യുവതി രക്ഷപ്പെട്ടു.