ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും; പ്രയാസുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

കൊവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരാകും. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തരവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്‌സണായ വാർഡ്…

Read More

വാർഡുതല സമിതികൾ പലയിടത്തും നിർജീവം: അലംഭാവം വെടിയണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വാർഡുതല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആദ്യഘട്ടത്തിൽ വാർഡുതല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡുതല സമിതി സജീവമല്ല. ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അലംഭാവം വെടിഞ്ഞ് എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡുകളിലെ വീടുകൾ സന്ദർശിച്ച്…

Read More

വാർഡുതല സമിതികൾ പലയിടത്തും നിർജീവം: അലംഭാവം വെടിയണമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് വാർഡുതല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആദ്യഘട്ടത്തിൽ വാർഡുതല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡുതല സമിതി സജീവമല്ല. ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അലംഭാവം വെടിഞ്ഞ് എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡുകളിലെ വീടുകൾ…

Read More

രാജ്യം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് നെഹ്‌റുവും ഗാന്ധിയും കാരണം: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന

  രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം ചെയ്യുന്നപോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട്…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുല്‍പ്പള്ളി ഷെഡ് പുത്തന്‍പുരക്കല്‍ രമേശ് – വിജി ദമ്പതികളുടെ മകള്‍ ദേവിക (14) യെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച്ച വൈകിട്ടോടെയാണ് അവശനിലയില്‍ കണ്ടെത്തിയത്.പുല്‍പ്പള്ളി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ ദേവാനന്ദ്.

Read More

വയനാട് ജില്ലയില്‍ 1196 പേര്‍ക്ക് കോവിഡ്:1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി. 33078 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12975 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12067 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊവിഡ്, 64 മരണം; 27,456 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

യുവതിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച സംഭവം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

  പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിയെ ആക്രമിച്ച കേസിൽ പോലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടന്ന ട്രെയിനിൽ നിലവിലുള്ളത് ഇവിടെയാണ് യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു. നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ സ്‌ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നത് കാഞ്ഞിരമറ്റം ഒലിപ്പുറത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി…

Read More

ജയിലുകളിലെ തിരക്ക് കുറക്കണം: തടവുകാർക്ക് പരോൾ നൽകാൻ സുപ്രീം കോടതി നിർദേശം

  കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തരമായി പുറത്തിറക്കാൻ കോടതി നിർദേശിച്ചു. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ിതുസംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡിന്റെ ആദ്യതരംഗ സമയത്ത് ജയിൽ മോചനം…

Read More

നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

  നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.

Read More