നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു
ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.