തിരുവനന്തപുരം ആക്കുളം റോഡിൽ 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടര കോടിയോളം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.