ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം ഏഴരക്ക് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും. കൊവിഡിനെ തുടർന്നാണ് ഇന്ത്യയിൽ നടന്നിരുന്ന ഐപിഎൽ നിർത്തിവെച്ചതും രണ്ടാം ഷെഡ്യൂൾ യുഎഇയിലേക്ക് മാറ്റിയതും.
പത്ത് പോയിന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്തും എട്ട് പോയന്റുള്ള മുംബൈ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുമാണ്. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രോഹിതും ക്വിന്റൺ ഡി കോക്കും സൂര്യകുമാർ യാദവും പൊള്ളാർഡുമൊക്കെ അടങ്ങിയ ബാറ്റിംഗിലും ബുമ്ര, ബോൾട്ട് അടങ്ങുന്ന ബൗളിംഗ് നിരയുമായി മുംബൈ അതീവ ശക്തരാണ്
മറുവശത്ത് ധോണിയുടെ നായകത്വമാണ് ചെന്നൈയുടെ പ്ലസ് പോയിന്റ്. പരുക്കേറ്റ ഡുപ്ലെസി ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല. സാം കരൺ ക്വാറന്റൈനിലാണ്. റിതുരാജ് ഗെയ്ക്ക് വാദിനൊപ്പം മൊയിൻ അലിയാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, ജഡേജ തുടങ്ങിയ പരിചയ സമ്പന്നരും ചെന്നൈയുടെ കരുത്താണ്.