ക​ല്യാ​ണ വീ​ട്ടി​ലെ ബോം​ബ് ഏ​റ്: കൊ​ല്ല​പ്പെ​ട്ട​ത് ബോം​ബു​മാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ യു​വാ​വ്

കണ്ണൂർ: ക​ല്യാ​ണ വീ​ട്ടി​ലേ​ക്ക് ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​ൻ ട്വി​സ്റ്റ്. ബോം​ബ് ഏ​റി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ബോം​ബു​മാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ യു​വാ​വ് ത​ന്നെ​യാ​ണെ​ന്നാ​ണ് വി​വ​രം. ഏ​ച്ചു​ര്‍ സ്വ​ദേ​ശി ജി​ഷ്ണു (26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഘാം​ഗം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. സം​ഘം ആ​ദ്യം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് പൊ​ട്ടി​യി​ല്ല. ഇ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ‌ ര​ണ്ടാ​മ​ത്തെ ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി സം​ഘ​ത്തി​ലെ ചി​ല​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.