കല്യാണ വീട്ടിലെ ബോംബ് ഏറ്: കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ്
കണ്ണൂർ: കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ വൻ ട്വിസ്റ്റ്. ബോംബ് ഏറിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ് തന്നെയാണെന്നാണ് വിവരം. ഏച്ചുര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി സംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്നാണ് നിർണായക വിവരം ലഭിച്ചതെന്നാണ് കരുതുന്നത്.