ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ളം കു​റ​യ്ക്കി​ല്ലെന്ന് കേന്ദ്രമന്ത്രി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം റ​ൺ​വേ നീ​ളം കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ലോ​ക്‌​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.​

കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക​സ​മി​തി കോ ​ചെ​യ​ർ​മാ​നു​മാ​യ എം.​കെ രാ​ഘ​വ​ൻ എം​പി​ക്കാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

എം​പി​മാ​രു​ടെ സം​ഘം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം മ​ന്ത്രി​യെ ക​ഴി​ഞ്ഞ ആ​ഴ്ച സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ റ​ൺ​വേ നീ​ളം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് വാ​ക്കാ​ൽ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.