ട്രെ​യി​ൻ യാ​ത്ര: നി​ർ​ത്ത​ലാ​ക്കി​യ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി

 

ന്യൂഡെൽഹി: ട്രെ​​യി​​ൻ യാ​​ത്ര​​ക്കാ​​ർ​​ക്ക് നേ​​ര​​ത്തേ ന​​ൽ​​കി​​യി​​രു​​ന്ന ഇ​​ള​​വു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ​​ത് പു​​നഃ​​സ്ഥാ​​പി​​ക്കി​​ല്ലെ​​ന്ന് കേ​​ന്ദ്രം. റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് അ​​ധി​​ക സാമ്പത്തി​​ക​​ബാ​​ധ്യ​​ത ഉ​​ണ്ടാ​​ക്കു​​ന്ന ഇ​​ള​​വു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് റെ​​യി​​ൽ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

2019-2020 നെ ​​അ​​പേ​​ക്ഷി​​ച്ച് 2020-21 വ​​ർ​​ഷ​​ത്തി​​ൽ റെ​​യി​​ൽ യാ​​ത്രി​​ക​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വ​​രു​​മാ​​നം വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നും അ​​തി​​നാ​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ് റെ​​യി​​ൽ​​വേ​​ക്ക് അ​​ധി​​ക​​ഭാ​​ര​​മാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, പ​​തി​​നൊ​​ന്ന് വി​​ഭാ​​ഗം രോ​​ഗി​​ക​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു മാ​​ത്ര​​മാ​​ണ് ഇ​​ള​​വു​​ള്ള​​തെ​​ന്നും ഇ​​തു നേ​​ര​​ത്തേ ഇ​​ള​​വു​​ക​​ൾ ല​​ഭി​​ച്ചു വ​​ന്ന എ​​ല്ലാ വി​​ഭാ​​ഗം യാ​​ത്ര​​ക്കാ​​രി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കാ​​ൻ സാ​​ധ്യ​​മ​​ല്ലെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

രാ​​ജ്യ​​സ​​ഭാം​​ഗം പി.​​വി. അ​​ബ്ദു​​ൾ വ​​ഹാ​​ബി​​ന് ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ലാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ദൂ​​ര​​യാ​​ത്ര​​യ്ക്കാ​​യി റെ​​യി​​ൽ​​വേ​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന ദ​​രി​​ദ്ര​​രു​​ടെ​​യും അ​​ധഃ​​സ്ഥി​​ത സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും പ്ര​​ശ്ന​​ങ്ങ​​ളോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യി​​ല്ലാ​​യ്മ​​യാ​​ണ് ഈ ​​ന​​ട​​പ​​ടി​​യി​​ലൂ​​ടെ സ​​ർ​​ക്കാ​​ർ ഒ​​രി​​ക്ക​​ൽ കൂ​​ടി വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​ബ്ദു​​ൾ വ​​ഹാ​​ബ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ഇ​​ത്ത​​രം ദു​​ർ​​ബ​​ല വി​​ഭാ​​ഗ​​ങ്ങ​​ളെ പി​​ന്തു​​ണ​​യ്ക്കാ​​ൻ സ​​ർ​​ക്കാ​​രി​​ന് ക​​ഴി​​യാ​​ത്ത​​ത് നി​​രാ​​ശാ​​ജ​​ന​​ക​​മാ​​ണെ​​ന്നും എം​​പി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.