കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം
പുല്ലു വർഗ്ഗത്തിൽപ്പെട്ട ധാന്യ വിളയാണ് റാഗി. ഇന്ത്യയിലെ ഹിമാലയൻ താഴ്വരകളിൽ ധാരാളമായി ഇത് കണ്ടു വരുന്നു. എതോപ്യയാണ് ഇതിൻറെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്ന് ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം തന്നെ ഇത് ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പോഷക മൂല്യങ്ങളുടെ കലവറയായ റാഗി കുഞ്ഞുങ്ങൾക്ക് നൽകുക വഴി അവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് കാൽസ്യത്തിൻറെ യും ഇരുമ്പിന്റെയും മികച്ച സ്രോതസ്സാണ്. പലതരത്തിൽ കുറുക്കുകൾ ഉണ്ടാകാമെങ്കിലും എല്ലാത്തിലും മികച്ചത് റാഗി തന്നെയാണ്. കുട്ടികൾക്ക് മാത്രമല്ല പ്രമേഹരോഗികൾക്കും ഇത് ഉത്തമമാണ്….