അങ്കണവാടി ടീച്ചർമാരുടെ പെൻഷൻ വർധിപ്പിച്ചു; ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനും ഉയർത്തി

അങ്കണവാടി ടീച്ചർമാരുടെ പെൻഷൻ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. പെൻഷൻ 200 രൂപയായും ഹെൽപർമാരുടെ പെൻഷൻ 1500 രൂപയും ആയാണ് ഉയർത്തുന്നത്. പ്രതിമാസ അലവൻസ് 10 വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപയായും അതിന് മുകളിൽ ഉള്ളവർക്് ആയിരം രൂപയായും വർധിപ്പിച്ചു

സിഡിഎസ് ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 8000 രൂപയായി ഉയർത്തും. സിഡിഎസ് അംഗങ്ങൾക്ക് ടിഎ ആയി 500 രൂപ വീതം മാസം അനുവദിക്കും. ആശാ പ്രവർത്തകരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു.

 

ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ ആയിരം രൂപ വീതം വർധിപ്പിക്കും. പത്ര പ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയർത്തും. മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശ്ശിക ബില്ലുകൾ തയ്യാറാക്കുന്ന മുറയ്ക്ക് മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കും.