സംസ്ഥാന ബജറ്റിൽ വയനാട് ജില്ലക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കും
സിക്കിൽ സെൽ തുടങ്ങിയ ജനിതക രോഗ ചികിത്സക്കായി പ്രത്യേക കേന്ദ്രം വയനാട് മെഡിക്കൽ കോളജിനൊപ്പം സ്ഥാപിക്കും. വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളജ് സ്ഥാപിക്കും. വയനാട്-ബന്ദിപ്പൂർ എലിവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ ചിലവിന്റെ ഒരു പങ്ക് കേരളം വഹിക്കും. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക പഠനം കഴിഞ്ഞാൽ ഇതിനായി തുക അനുവദിക്കും
അതേസമയം തോമസ് ഐസകിന്റെ ബജറ്റ് അവതരണം സമയത്തിൽ റെക്കോർഡിട്ടു. ഉമ്മൻ ചാണ്ടി 2016ൽ എടുത്ത 2.54 മിനിറ്റ് എന്ന റെക്കോർഡാണ് തോമസ് ഐസക് മറികടന്നത്. ബജറ്റ് അവതരണം തുടരുകയാണ്.