വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിർമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ബോയ്‌സ് ടൗണിലെ സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനാണ് തീരുമാനം. നിർമാണം പൂർത്തിയാകുന്നതു വരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി പ്രവർത്തിക്കും
നേത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്‌സ് ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ മടക്കിമലയിലെയും ചുണ്ടേലെയും ഭൂമി അനുയോജ്യമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.