ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോർഡിട്ട് തോമസ് ഐസക്

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണത്തിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. മൂന്ന് മണിക്കൂറും 18 മിനിറ്റുമെടുത്താണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. 2013 മാർച്ച് 13ന് കെ എം മാണിയുടെ 2.58 മണിക്കൂർ നീണ്ട ബജറ്റ് അവതരണമാണ് ഐസക് മറികടന്നത്.

തുടക്കം മുതലെ സാന്ദർഭികമായി കവിതകൾ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം. കവിതകളെല്ലാം തന്നെ സ്‌കൂൾ വിദ്യാർഥികളുടേതായിരുന്നു എന്നതും ശ്രദ്ധേയമായി.

ബജറ്റ് അവതരം നീണ്ടുപോയതിനെ പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഒമ്പത് മണിക്ക് സഭ ചേർന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടമെന്ന കാര്യം എം ഉമ്മർ ചൂണ്ടിക്കാട്ടി