ചെറിയ ശ്വാസംമുട്ടലുണ്ട്, ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു; രോഗാവസ്ഥ വെളിപ്പെടുത്തി തോമസ് ഐസക്

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ധനമന്ത്രി തോമസ് ഐസക് തന്റെ രോഗവസ്ഥ വെളിപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്ത്. രോഗം ഭേദമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും ഡയബറ്റിക്‌സ് കൂടുതലായതിനാൽ ആദ്യമായി ഇൻസുലിൻ വേണ്ടി വന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു.

ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല..

അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.