രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്
തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി. 2624 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 1,89,544 ആയി
്2,19,838 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 25,52,940 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,38,67,997 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.